കനത്ത മഴ: നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് ഉയർത്തും
Thursday, May 29, 2025 9:03 AM IST
തിരുവനന്തപുരം: വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് ഉയർത്തും.
രാവിലെ പത്തിന് 20 സെന്റിമീറ്റർ വീതം ആകെ 80 സെന്റിമീറ്റർ ആണ് ഉയർത്തുക. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.