എറണാകുളം-കൊല്ലം മെമു സ്പെഷൽ നവംബർ 28 വരെ നീട്ടി
Wednesday, May 28, 2025 6:41 PM IST
കൊല്ലം: എറണാകുളം -കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന (06169/70) മെമു ട്രെയിൻ നവംബർ 28 വരെ ദീർഘിപ്പിച്ച് റെയിൽവേ ഉത്തരവായി.നിലവിൽ തിങ്കൾ മുതൽ വെള്ളി വരെയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
ശനിയാഴ്ച കൂടി സർവീസ് നടത്തണമെന്ന ആവശ്യം റെയിൽവേ പരിഗണിച്ചിട്ടില്ല. പുതിയ സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല.വേണാട്, പരശുറാം എക്സ്പ്രസുകളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ മെമു സർവീസ് റെയിൽവേ താത്ക്കാലികമായി അനുവദിച്ചത്.
ഇത് സ്ഥിരം സർവീസ് ആക്കുന്ന കാര്യം റെയിൽവേ പരിഗണിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ഇതുവരെയും റെയിൽവേ ബോർഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല.