അൻവർ വിഷയം; സതീശൻ ഏകപക്ഷീയമായ തീരുമാനം എടുത്തിട്ടില്ലെന്ന് അടൂർ പ്രകാശ്
Wednesday, May 28, 2025 4:18 PM IST
തിരുവനന്തപുരം: അൻവർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഏകപക്ഷീയമായ തീരുമാനം എടുത്തിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അൻവറിന്റെ കാര്യത്തിൽ ഒരു പിടിവാശിയും ഇല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
അൻവർ വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായം ഇല്ലെന്ന് കുണ്ടറ എംഎൽഎയും കോൺഗ്രസ് നേതാവുമായ പി.സി. വിഷ്ണുനാഥ് പറഞ്ഞു. വി.ഡി. സതീശൻ ഒറ്റക്കല്ല, എല്ലാവരും ഒരുമിച്ചു തന്നെയാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരായ വിധിയെഴുത്തിൽ ആരൊക്കെ വന്നാലും ഒപ്പും കൂട്ടുമെന്നും വിഷ്ണുനാഥ് പറഞ്ഞു. എന്നാൽ അന്‍വര്‍ വിഷയത്തില്‍ വി.ഡി.സതീശന് ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നുമാണ് കെ. സുധാകരൻ പറഞ്ഞത്.