ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ​യി​ലെ എ​സ്ഡി​പി​ഐ നേ​താ​വ് കെ.​എ​സ്. ഷാ​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി. അ​ഭി​മ​ന്യു, അ​തു​ല്‍, സ​ന​ന്ദ്, വി​ഷ്ണു എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

പ്ര​തി​ക​ള്‍ ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്നും വി​ചാ​ര​ണ ന​ട​പ​ടി​ക​ളു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ദി​പാ​ങ്ക​ര്‍ ദ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​ർ​ദേ​ശം ന​ല്കി. ജാ​മ്യ​ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കു​മെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​ര​ത്തെ സു​പ്രീം​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.