മട്ടന്നൂരിൽ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
Wednesday, May 28, 2025 3:31 PM IST
കണ്ണൂർ: മട്ടന്നൂരിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടോളിപ്രം സ്വദേശി ബാബു, ഭാര്യ സജിത എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കടബാധ്യതയെ തുടർന്നാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് സംശയം. സാമ്പത്തിക പ്രതിസന്ധി മൂലം ഇവർ വീട് വില്പനയ്ക്ക് വച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
(ശ്രദ്ധിക്കുക... ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ "ദിശ' ഹെല്പ്ലൈനില് വിളിക്കുക. ടോള്‍ഫ്രീ നമ്പര്‍: 1056, 0471-2552056)