കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം; വിദേശ വിദ്യാർഥികൾക്കുള്ള വീസ ഇന്റർവ്യൂ മരവിപ്പിച്ചു
Wednesday, May 28, 2025 5:40 AM IST
വാഷിംഗ്ടൺ: വിദേശ വിദ്യാർഥികൾക്ക് നേരെ കടുത്ത നടപടിയുമായി അമേരിക്ക. വിദേശ വിദ്യാർഥികൾക്കുള്ള വീസ ഇന്റർവ്യൂ ട്രംപ് ഭരണകൂടം മരവിപ്പിച്ചു . എഫ്, എം, ജെ, വീസ അപേക്ഷകർക്കുള്ള ഇന്റർവ്യൂകൾക്കാണ് നടപടി ബാധകമാകുക.
അതേ സമയം നിലവിൽ ഇന്റർവ്യൂ അപ്പോയിൻമെന്റുകൾ ലഭിച്ചവരെ ഇത് ബാധിക്കില്ല. വിദേശ കാര്യ സെക്രട്ടറി മാർക്ക് റൂബിയോ കോൺസുലേറ്റുകൾക്ക് അയച്ച ഉത്തരവിലാണ് ഇത് സംബന്ധിച്ച നിർദേശമുള്ളത്.
ഇതിനിടെ, കൂട്ടനാടുകടത്തലുകൾക്കിടെയിൽ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികൾക്ക് ട്രംപ് ഭരണകൂടം ഒരു മുന്നിറിയിപ്പും നൽകി. ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് വിദേശ വിദ്യാർഥികൾക്കും വീസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഭാവിയിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.