നൈജീരിയയിൽ ഭീകരാക്രമണം; മരണം 44 ആയി
Wednesday, May 28, 2025 2:15 AM IST
അബുജ: മധ്യ നൈജീരിയയിൽ ഫുലാനി ഭീകരരുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. ബെന്യു സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു ആക്രമണം.
ഞായറാഴ്ച അഹുമേ ഓണ്ടോന ഗ്രാമങ്ങളിൽ 34 പേരും ശനിയാഴ്ച പത്തു പേരുമാണു മരിച്ചത്. രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളും മരിച്ചു.