തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​ളം​തെ​റ്റു​ന്നു. കോ​ഴി​ക്കോ​ട് ക​ല്ലാ​യി ഫ​റോ​ക്ക് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ലെ ട്രാ​ക്കി​ല്‍ മ​രം വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ന്‍ ഗ​താ​ഗ​തം താ​റു​മാ​റാ​യി.

തി​ങ്ക​ളാ​ഴ്ച​യും ഇ​വി​ടെ മ​രം വീ​ണി​രു​ന്നു. വ​ന്ദേ​ഭാ​ര​ത് അ​ട​ക്കം പ​ല ട്രെ​യി​നു​ക​ളും ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യാ​ണ് ഓ​ടു​ന്നത്. തി​രു​വ​ന​ന്ത​പു​രം - മം​ഗ​ലാ​പു​രം വ​ന്ദേ​ഭ​ര​ത് എ​ക്സ്പ്ര​സ് ഒ​രു മ​ണി​ക്കൂ​ർ അ​ഞ്ചു മി​നി​റ്റ് വൈ​കു​മെ​ന്ന് ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വൈ​കി​ട്ട് 4.05 ന് ​പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ന്‍ 5.10 നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക.

ക​ണ്ണൂ​ർ - ഷൊ​ര്‍​ണ്ണൂ​ര്‍ പാ​സ​ഞ്ച​ര്‍ (06032) ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്. ക​ണ്ണൂ​ർ - കോ​യ​മ്പ​ത്തൂ​ർ പാ​സ​ഞ്ച​ർ മൂ​ന്ന് മ​ണി​ക്കൂ​ർ വൈ​കും. പ​ര​ശു​റാം എ​ക്സ്പ്ര​സ് (16649) 2.50 മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്.

നേ​ത്രാ​വ​തി എ​ക്സ്പ്ര​സും (16345) മം​ഗ​ലാ​പു​രം കോ​യ​മ്പ​ത്തൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സും സ​മ​യ​ക്ര​മം പാ​ലി​ക്കു​ന്നു​ണ്ട്. നി​സാ​മു​ദ്ദീ​ന്‍ - എ​റ​ണാ​കു​ളം മം​ഗ​ള എ​ക്‌​സ്പ്ര​സ് നി​ല​വി​ൽ കൃ​ത്യ​സ​മ​യ​ത്താ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.