ക്വാളിഫയർ ലക്ഷ്യമിട്ട് ആർസിബി; ആശ്വാസ ജയം തേടി ലക്നോ
Tuesday, May 27, 2025 8:04 AM IST
ലക്നോ: ഐപിഎൽ 18ാം സീസണിലെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ ഇന്ന് അവസാനിക്കും. ലക്നോ ഏകനാ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. രാത്രി 7.30 മുതലാണ് മത്സരം.
മൂന്നാം സ്ഥാനത്തുള്ള ആർസിബി പഞ്ചാബിനൊപ്പം ഒന്നാം ക്വാളിഫയറിലെത്താം എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. ഇന്ന് വിജയിച്ചാൽ ആർസിബിക്ക് 19 പോയിന്റ് ആകും.
പ്ലേ ഓഫ് കാണാതെ പുറത്തായ ലക്നോ സൂപ്പർ ജയന്റ്സ് ആശ്വാസ ജയം തേടിയാണ് മത്സരത്തിനിറങ്ങുന്നത്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് എൽഎസ്ജിക്കുള്ളത്.