ഇൻഡോറിൽ നിന്നും മേഘാലയിലേക്ക് അവധിക്കാലം ആഘോഷിക്കാൻപോയ ദമ്പതികളെ കാണാതായി
Monday, May 26, 2025 4:07 PM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും മേഘാലയയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയ ദമ്പതികളെ കാണാതായി. മേഘാലയയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ചിറാപുഞ്ചിയിലെ സൊഹ്റ സന്ദർശിക്കാൻ ദമ്പതികൾ ഒരു ഇരുചക്ര വാഹനം വാടകയ്ക്കെടുത്തിരുന്നു.
സൊഹ്റ റിമിന് സമീപം അവരുടെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ആയതിനാൽ ദമ്പതികളെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു.
ഞായറാഴ്ചയാണ് ദമ്പതികളെ അവസാനമായി കണ്ടത്. അതിനുശേഷം അവരെ ആരും കണ്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നാട്ടുകാരുടെ സഹകരണത്തോടെയും അധികൃതർ പരിശോധന നടത്തുകയാണ്.