അമേരിക്കയിൽ കയാക്കിംഗിനിടെ അപകടം; കൂട്ടുകാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി മരിച്ചു
Monday, May 26, 2025 9:07 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പെൻസിൽവേനിയയിൽ കയാക്കിംഗിനിടെ അപകടത്തിൽപ്പെട്ട സുഹൃത്തുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി മുങ്ങി മരിച്ചു. ആലപ്പുഴ സ്വദേശിയായ ബിപിൻ മൈക്കിൾ (40) ആണ് മരിച്ചത്.
കയാക്കിംഗിനിടെ അപകടത്തിൽപ്പെട്ട സുഹൃത്തുക്കളെ തടാകത്തിൽ ചാടി രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. അപകടത്തിൽപ്പെട്ടവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അവർ രക്ഷപ്പെട്ടു.
എന്നാൽ ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്ന ബിപിന്റെ മൃതദേഹം പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് കരക്കെടുത്തത്. മരിച്ച ബിപിന്‍ ഭാര്യയും, മൂന്ന് മക്കളുമുണ്ട്.