വടക്കഞ്ചേരിയിൽ മരം വീണ് വീട് തകർന്നു; നാല് പേർക്ക് പരിക്ക്
Monday, May 26, 2025 8:11 AM IST
പാലക്കാട്: വടക്കഞ്ചേരിയിൽ മരം വീണ് വീട് തകർന്ന് നാലുപേർക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകൻ മണികണ്ഠൻ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മക്കളായ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്. അതേസമയം മണികണ്ഠന്റെ മറ്റൊരു മകൻ ജോനേഷ് (20) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഞായറാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിൽ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളിൽ വീഴുകയായിരുന്നു.