പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തുടർന്ന് ആസാം സർക്കാർ
Monday, May 26, 2025 12:02 AM IST
ബംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തുടർന്ന് ആസാം സർക്കാർ. ഞായറാഴ്ച ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുപേരുടെ കുടുംബങ്ങളെ സന്ദർശിച്ച് ആസാം മന്ത്രി ബിമൽ ബോറ ധനസഹായം കൈമാറി.
ശിവമോഗയിലെ മഞ്ജുനാഥ് റാവുവിന്റെ വസതിയിലും ബംഗളൂരുവിലെ ഭരത് ഭൂഷന്റെ വസതിയിലുമെത്തിയ ബിമൽ ബോറ ചെക്ക് കൈമാറി. വെള്ളിയാഴ്ച മുതൽ ആസാം മന്ത്രിമാർ പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചു വരികയാണ്.
ആക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെയും കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്ന് ആസാം സർക്കാർ പ്രഖ്യാപിച്ചിരുന്നു.