അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് 231 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ചെ​ന്നൈ നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 230 റ​ൺ​സെ​ടു​ത്ത​ത്.

ഡെ​വോ​ണ്‍ കോ​ണ്‍​വേ​യും (52), ഡെ​വാ​ള്‍​ഡ് ബ്രെ​വി​സും (57) അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി തി​ള​ങ്ങി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ബൗ​ണ്ട​റി മ​ഴ പെ​യ്യി​ച്ച ബ്രെ​വി​സ് 23 പ​ന്തി​ൽ അ​ഞ്ച് സി​ക്സും നാ​ലു ഫോ​റും സ​ഹി​തം 57 റ​ൺ​സെ​ടു​ത്ത് അ​വ​സാ​ന പ​ന്തി​ൽ പു​റ​ത്താ​യി.

ചെ​ന്നൈ​യ്‌​ക്ക് മി​ന്നു​ന്ന തു​ട​ക്കം സ​മ്മാ​നി​ച്ച യു​വ ഓ​പ്പ​ണ​ർ ആ​യു​ഷ് മാ​ത്രെ 17 പ​ന്തി​ൽ മൂ​ന്നു സി​ക്സും ഫോ​റും സ​ഹി​തം 34 റ​ൺ​സെ​ടു​ത്തു. ശി​വം ദു​ബെ എ​ട്ടു പ​ന്തി​ൽ ര​ണ്ടു സി​ക്സ​റു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ 17 റ​ൺ​സെ​ടു​ത്തു.

ര​വീ​ന്ദ്ര ജ​ഡേ​ജ 18 പ​ന്തി​ൽ ഓ​രോ സി​ക്സും ഫോ​റും സ​ഹി​തം 21 റ​ൺ​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. ഗു​ജ​റാ​ത്തി​നാ​യി പ്ര​സി​ദ്ധ് കൃ​ഷ്ണ ര​ണ്ടും സാ​യ് കി​ഷോ​റും റാ​ഷി​ദ് ഖാ​നും ഷാ​റൂ​ഖ് ഖാ​നും ഓ​രോ വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.