ഓപ്പറേഷൻ സിന്ദൂർ: പ്രധാനമന്ത്രിയെയും സൈന്യത്തെയും അനുമോദിച്ച് എൻഡിഎ യോഗം
Sunday, May 25, 2025 2:58 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂരിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുമോദിച്ച് എൻഡിഎ യോഗം.
ഡൽഹിയിലെ അശോക ഹോട്ടലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേരുന്ന എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് പ്രധാനമന്ത്രിക്കും ഇന്ത്യൻ സൈന്യത്തിനും അഭിനന്ദനമറിയിച്ചത്.
ഭീകരർക്കും പാക്കിസ്ഥാനും ഇന്ത്യ കനത്ത തിരിച്ചടി നൽകിയെന്നു വിലയിരുത്തിയ യോഗം പാക്കിസ്ഥാന്റെ ഏത് പ്രകോപനത്തിനും ശക്തമായ മറുപടി നൽകാൻ പ്രധാനമന്ത്രിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു.