ജലനിരപ്പുയരുന്നു; കോരപ്പുഴയുടെ തീരങ്ങളിൽ മുന്നറിയിപ്പ്, യെല്ലോ അലർട്ട്
Sunday, May 25, 2025 11:30 AM IST
കോഴിക്കോട്: കോരപ്പുഴയിലെ (എലത്തൂർ പുഴ) ജലനിരപ്പ് ഉയരുന്നതിനാൽ തീരങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ്. സംസ്ഥാന ജലസേചന വകുപ്പിന്റെ കൊള്ളിക്കൽ സ്റ്റേഷനിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്കി.