ഇഡിയെയും മോദിയെയും ഡിഎംകെ ഭയപ്പെടുന്നില്ലെന്ന് ഉദയനിധി സ്റ്റാലിൻ
Sunday, May 25, 2025 6:08 AM IST
ചെന്നൈ: ഇഡി റെയ്ഡുകളെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഡിഎംകെ ഭയപ്പെടുന്നില്ലെന്നും നിയമപരമായ നടപടികളെ നിയമപരമായ മാർഗങ്ങളിലൂടെ തന്നെ നേരിടുമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.
നീതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഡൽഹിയിൽ പോയതിനെ ചോദ്യം ചെയ്ത അണ്ണാ ഡിഎംകെയ്ക്ക് മറുപടി നൽകുകയായിരുന്നു ഉദയനിധി.
പാർട്ടി സംസ്ഥാന അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നത് തുടരും. ഏത് തരത്തിലുള്ള രാഷ്ട്രീയ സമ്മർദ്ദത്തെയും ചെറുക്കും. എം.കരുണാനിധി വളർത്തിയ പാർട്ടിയാണ് ഡിഎംകെ. പെരിയാറിന്റെ തത്വങ്ങളിൽ ഉറച്ചുനിൽക്കുന്ന ആത്മാഭിമാനമുള്ള പാർട്ടിയാണ് ഇത്.
തമിഴ്നാടിന് കേന്ദ്ര ഫണ്ട് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.