മധ്യപ്രദേശിലെ ഖജൂറിയിൽ വാഹനാപകടം; മൂന്ന് യുവാക്കൾ മരിച്ചു
Saturday, May 24, 2025 2:49 PM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ഖജൂറിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ബൈറാഗഡ് സ്വദേശികളായ പങ്കജ് സിസോദിയ ( 25), പ്രീത് അഹൂജ (27), വിഷാൽ ദബി (25) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കുനാൽ കനാഡെയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ സഞ്ചരിച്ചിരുന്ന കാർ മരത്തിലും പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയിൽ കാർ പൂർണമായി തകർന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഭോപ്പാൽ - ഇന്തോർ ഹൈവേയിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.