തിരുവനന്തപുരം: ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത കേ​ന്ദ്ര ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്താ​ന്‍ സം​സ്ഥാ​നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ഗ​രി​യെ കാ​ണും. ജൂ​ണ്‍ ആ​ദ്യ ആ​ഴ്ച ത​ന്നെ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശ്ര​മം ന​ട​ത്തും.

പാ​ര്‍​ട്ടി​യോ​ഗ​ങ്ങ​ള്‍​ക്കാ​യി ഡ​ല്‍​ഹി​യി​ല്‍ എ​ത്തു​മ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി ഗ​ഡ്ഗ​രി​യെ കാ​ണു​ക. കൂ​രി​യാ​ട് ത​ക​ര്‍​ച്ച അ​ട​ക്കം കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തും. ദേ​ശീ​യ​പാ​ത 66ല്‍ ​പ​ല​യി​ട​ത്തും അ​പാ​ക​ത​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

കൂ​രി​യാ​ട് റോ​ഡ് ഇ​ടി​ഞ്ഞ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട ശേ​ഷം നി​തി​ൻ ഗ​ഡ്ക​രി നേ​ര​ത്തെ ക​ടു​ത്ത ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്ത് നി​ന്നും സ​മാ​ന റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​തോ​ടെ മ​ന്ത്രി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

കൂ​രി​യാ​ടെ​ത്തി ര​ണ്ടം​ഗ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഡ​ൽ​ഹി ഐ​ഐ​ടി​യി​ലെ മു​ൻ പ്രൊ​ഫ​സ​ർ ജി​വി റാ​വു കൂ​ടി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​കും ഇ​വ​രു​ടെ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കൈ​മാ​റു​ക. കേ​ര​ള​ത്തി​ലെ ദേ​ശീ​യ പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ​യാ​കെ ഡി​സൈ​നും രീ​തി​ക​ളും അ​വ​ലോ​ക​നം ചെ​യ്യും.