ഗുജറാത്ത് അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം; പാക് ചാരനെ ബിഎസ്എഫ് വെടിവച്ച് കൊന്നു
Saturday, May 24, 2025 12:56 PM IST
അഹമ്മദാബാദ്: അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ചാരനെ ബിഎസ്എഫ് വെടിവച്ച് കൊന്നു. ഗുജറാത്ത് അതിർത്തിയിലൂടെയാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
അതിർത്തി കടക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതോടെയാണ് വെടിവച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബനസ്കന്ത ജില്ലയിലാണ് സംഭവം നടന്നത്.