തലശേരിയില്‍ മരം കടംപുഴകി വീണ് അപകടം; ആറ് വാഹനങ്ങള്‍ തകര്‍ന്നു
Saturday, May 24, 2025 12:30 PM IST
കണ്ണൂര്‍: തലശേരിയില്‍ കൂറ്റൻ മരം കടംപുഴകി വീണ് ആറ് ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു. തലശേരി ജനറല്‍ ആശുപത്രിക്ക് സമീപമാണ് സംഭവം.
സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് തകര്‍ന്നത്. സംഭവസമയത്ത് പ്രദേശത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികള്‍ തുടങ്ങി.
അതേസമയം അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.