കോഴിക്കോട്ട് ചെറുവാടിയിൽ മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു
Saturday, May 24, 2025 8:06 AM IST
കോഴിക്കോട്: ചെറുവാടിയിൽ മിന്നൽ ചുഴലി. ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണു. പലയിടത്തും മരങ്ങൾ വീണത് ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിലേക്കാണ്.
കോഴിക്കോട്ട് ജില്ലയിലെ വിവിധയിടങ്ങളിൽ ശക്തമായ കാറ്റുമുണ്ടായി. നഗരത്തിലും തീരദേശ മേഖലയിലുമാണ് കാറ്റ് വീശിയത്.
ഫറോക്കിൽ രാത്രിയിലെ കാറ്റിലും മഴയിലും ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണു. ബസ് സ്റ്റോപ്പ് പൂർണമായും തകർന്നിട്ടുണ്ട്. ഫയർ ഫോഴ്സെത്തിയാണ് മരം മുറിച്ചു മാറ്റിയത്.