കനത്ത മഴ; തലസ്ഥാനത്ത് വ്യാപക നാശം
Saturday, May 24, 2025 5:12 AM IST
തിരുവനന്തപുരം: കനത്തമഴയിൽ തലസ്ഥാന നഗരത്തിൽ വ്യാപക നാശം. രാത്രി പെയ്ത മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ റോഡു ഗതാഗതവും വൈദ്യുതി ബന്ധം താറുമാറായി. നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
വെള്ളയമ്പലം - ആൽത്തറമൂട്ടിൽ റോഡിന് കുറുകെ മരം ഒടിഞ്ഞുവീണു. വെള്ളയമ്പലത്ത് രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടു. കാട്ടാക്കട, മാറനല്ലൂർ,മൂങ്ങോട് എന്നിവിടങ്ങളിലും മരം കടപുഴകി വീണു.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. ഇതേത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.