പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ യുവാവ് അറസ്റ്റിൽ
Friday, May 23, 2025 12:19 PM IST
ന്യൂഡൽഹി: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ഒരു യുവാവ് കൂടി പോലീസ് പിടിയിൽ. ഉത്തർപ്രദേശ് വാരണാസിയിൽ താമസിക്കുന്ന മഖ്സൂദ് ആലമിന്റെ മകൻ തുഫൈൽ ആണ് പിടിയിലായത്.
ജയ്ത്പുര ജില്ലയിലെ ദോഷിപുര സ്വദേശിയാണ് തുഫൈൽ. ഇയാളുടെ മൊബൈൽ ഫോണും സിം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. പാക് ഭീകരസംഘടനയായ തെഹ്രീക് ഇ ലബ്ബൈക്കിന്റെ തലവനായ മൗലാന ഷാദ് റിസ്വിയുടെ നിരവധി വീഡിയോ തുഫൈൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ചതായി ആന്റി ടെററിസം സ്വാഡ് (എടിഎസ്) കണ്ടെത്തയിട്ടുണ്ട്.
രാജ്ഘട്ട്, നമോ ഘട്ട്, ഗ്യാൻവാപി, റെയിൽവേ സ്റ്റേഷൻ, ചെങ്കോട്ട എന്നി സ്ഥലങ്ങളുടെ ചിത്രങ്ങൾ പാക്കിസ്ഥാൻ സ്വദേശികൾക്ക് അയച്ചു കൊടുത്തിട്ടുണ്ട്.