തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ 80-ാം ജ​ന്മ​ദി​നം ഇ​ന്ന്. പ​തി​വു​പോ​ലെ ഇ​ക്കു​റി​യും ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ പ്ര​കാ​രം 1945 മാ​ർ​ച്ച് 21നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ ജ​ന്മ​ദി​നം.

എ​ന്നാ​ൽ യ​ഥാ​ർ​ത്ഥ ജ​ന്മ​ദി​നം 1945 മേ​യ് 24 നാ​ണെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്. 2016ൽ ​ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സ​മാ​യി​രു​ന്നു പി​റ​ന്നാ​ൾ ദി​ന​ത്തി​ലെ സ​സ്പെ​ൻ​സ് മു​ഖ്യ​മ​ന്ത്രി അ​വ​സാ​നി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ​യാ​ണ് ര​ണ്ടാം പി​ണ​റാ​യി സ‍‌‍​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ‍‌​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്. ഇ​ന്ന് മു​ത​ൽ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി ഓ​ഫീ​സി​ലെ​ത്തി​ത്തു​ട​ങ്ങും. പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ട് ഒ​മ്പ​തു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ക​യാ​ണ്.