ല​ക്നോ: ഐ​പി​എ​ല്ലി​ൽ റോ​യ​ൽ‌ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ൺ‌​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ത​ക​ർ​പ്പ​ൻ ജ​യം. 42 റ​ൺ​സി​നാ​ണ് ഹൈ​ദ​രാ​ബാ​ദ് വി​ജ​യി​ച്ച​ത്.

ഹൈ​ദ​രാ​ബാ​ദ് ഉ​യ​ർ​ത്തി​യ 232 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ആ​ർ​സി​ബി​ക്ക് പ​ത്ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 189 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. വി​രാ​ട് കോ​ഹ്‌​ലി​യും ഫി​ലി​പ് സാ​ൾ​ട്ടും മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും മ​റ്റാ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല. സാ​ൾ​ട്ട് 62 റ​ൺ​സും കോ​ഹ്‌​ലി 43 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്.

സ​ൺ​റൈ​സേ​ഴ്സി​നാ​യി പാ​റ്റ് ക​മ്മി​ൻ​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഇ​ഷാ​ൻ മ​ലിം​ഗ ര​ണ്ട് പേ​രെ പു​റ​ത്താ​ക്കി. ജ​യ്ദേ​വ് ഉ​ന​ദ്ക​ട്ട്, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, ഹ​ർ​ഷ് ദു​ബെ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.