മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍; കിഡംബി ശ്രീകാന്ത് സെമിയിൽ
Friday, May 23, 2025 10:46 PM IST
ക്വലാലംപുര്‍: മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സെമിയിൽ. ക്വാർട്ടറിൽ ഫ്രാൻസിന്റെ ടോമ പോപോവിനെ തോൽപ്പിച്ചാണ് ശ്രീകാന്ത് സെമിയിലെത്തിയത്. സ്കോർ- 24-22, 17-21, 22-20
ശനിയാഴ്ചയാണ് ശ്രീകാന്ത് സെമി പോരാട്ടത്തിനിറങ്ങുന്നത്. ജപ്പാന്റെ യുഷി തനാക്കയാണ് സെമിയിൽ ശ്രീകാന്തിന്റെ എതിരാളി. ശനിയാഴ്ച ഇന്ത്യൻ സമയം രാവിലെ 10.10 നാണ് സെമി പോരാട്ടം.
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ധ്രുവ് കപില-തനിഷ ക്രാസ്റ്റോ സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായി. ചൈനീസ് സഖ്യത്തോട് തോറ്റാണ് പുറത്തായത്.