കേരളത്തിലെ രണ്ട് സ്റ്റേഷനുകൾ അടച്ചുപൂട്ടും; തീരുമാനമെടുത്ത് റെയിൽവെ
Friday, May 23, 2025 9:09 PM IST
കണ്ണൂർ: കേരളത്തിൽ രണ്ട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ച് റെയിൽവെ. കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്.
തിങ്കളാഴ്ച മുതൽ ഇവിടെ ട്രെയിനുകൾ നിർത്തില്ലെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്. നഷ്ടത്തിലായതിനെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്നും റെയിൽവെ വിശദീകരിക്കുന്നു.
നിലവിൽ ഈ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് നിർത്തിയിരുന്നത്. തിങ്കളാഴ്ച മുതൽ ട്രെയിനുകൾ നിർത്താതെ വരുന്നതോടെ ഈ റെയിൽവെ സ്റ്റേഷനുകളിലെ ജീവനക്കാരെ റെയിൽവെ മാറ്റി നിയമിക്കും.
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വളരെ അടുത്ത് കിടക്കുന്നതാണ് ചിറക്കൽ റെയിൽവെ സ്റ്റേഷൻ. കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയിൽവെ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.