കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ തി​രു​വ​ങ്ങൂ​രി​ലും വി​ള്ള​ൽ. തി​രു​വ​ങ്ങൂ​ർ മേ​ൽ​പ്പാ​ല​ത്തി​ലാ​ണ് വി​ള്ള​ലു​ണ്ടാ​യ​ത്. 400 മീ​റ്റ​ർ നീ​ള​ത്തി​ൽ റോ​ഡ് വി​ണ്ടു​കീ​റി.

നാ​ട്ടു​കാ​രാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​ള്ള​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ടാ​ർ ഒ​ഴി​ച്ചാ​ണ് വി​ള്ള​ൽ അ​ട​ച്ച​ത്. ഇ​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ചു.

വി​ള്ള​ലു​ണ്ടാ​യ വി​വ​രം നി​ർ​മ്മാ​ണ ക​മ്പ​നി​യാ​യ വാ​ഗാ​ഡി​നെ അ​റി​യി​ച്ചെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് നി​ർ​മാ​ണ ക​മ്പ​നി ന​ൽ​കി​യ മ​റു​പ​ടി.