ഒറ്റപ്പാലത്ത് പ്രഭാത നടത്തത്തിനിടെ തെരുവ് നായ ആക്രമണം; ഒരാളുടെ നില ഗുരുതരം
Friday, May 23, 2025 12:06 PM IST
പാലക്കാട്: ഒറ്റപ്പാലം മായന്നൂരിൽ പ്രഭാത നടത്തത്തിനിടെ തെരുവ് നായയുടെ കടിയേറ്റയാളുടെ നില ഗുരുതരം. ഒറ്റപ്പാലം സ്വദേശി അബ്ദുൽ റഷീദിനാണ് ഗുരുതര പരിക്കേറ്റത്.
ഇയാളുടെ കഴുത്തിലും നെഞ്ചിലും രണ്ട് കൈകളിലും കാലിലും കടിയേറ്റിട്ടുണ്ട്. നിലവിൽ ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം. മായന്നൂർ പാലത്തിനു മുകളിൽ നടക്കാൻ ഇങ്ങിയ ആറ് പേരെയാണ് തെരുവ് നായ ആക്രമിച്ചത്. ഇവരെ ആദ്യം സമീപത്തെ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. റഷീദിനെ പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.