കൊച്ചിയിൽ താമസിക്കുന്ന പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി
Friday, May 23, 2025 10:23 AM IST
കൊച്ചി: പൂണിത്തുറയിൽ താമസിക്കുന്ന ആസാം സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി. തൈക്കൂടം ചർച്ച് റോഡിൽ ചക്കനാട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആസാമീസ് കുടുംബത്തിലെ അങ്കിത കൊയറി (15)യെയാണ് കാണാതായത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴിന് പുറത്തിറങ്ങിയപ്പോൾ കാണാതായെന്നാണ് വിവരം. കണ്ടു കിട്ടുന്നവർ താഴെ പറയുന്ന നമ്പറിൽ അറിയിക്കണമെന്ന് മരട് പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 9497947183, 9497980421, 0484 2705659.