മൂന്ന് വയസുകാരിയെ പുഴയിൽ എറിഞ്ഞ കേസ്; കുട്ടി പീഡനത്തിനിരയായത് താൻ അറിഞ്ഞില്ലെന്ന് അമ്മ
Friday, May 23, 2025 8:36 AM IST
കൊച്ചി: മൂന്ന് വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയത് ഭർത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയത് കൊണ്ടെന്ന് അമ്മയുടെ മൊഴി. കുട്ടിയിൽ നിന്നുപോലും തന്നെ അകറ്റുന്നതായി തോന്നി.
ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി താൻ അറിഞ്ഞു. തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കുമെന്ന് ആശങ്കയുണ്ടായി. രണ്ടാമനമ്മയുടെ കീഴില്‍ തന്റെ കുഞ്ഞ് ജീവിക്കുന്നത് ദുഃസ്വപ്നം കണ്ടു. കുഞ്ഞിന്റെ ഭാവിയില്‍ ആശങ്ക ഉണ്ടായതിനാലാണ് കൊലപാതകമെന്നും ഇവർ പോലീസിനോട് പറഞ്ഞു.
അതേസമയം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം താൻ അറിഞ്ഞിട്ടില്ലെന്നാണ് ഇവരുടെ മൊഴി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് പിതൃസഹോദരൻ ഒന്നര വർഷത്തോളമാണ് ക്രൂരപീഡനം നടത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.