മൃഗസംരക്ഷണ വകുപ്പ് ഓഫീസിൽ വിരമിക്കൽ ചടങ്ങിനിടെ കൈയാങ്കളി
Friday, May 23, 2025 5:03 AM IST
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് ഓഫീസിൽ വിരമിക്കൽ ചടങ്ങിനിടെ കൈയാങ്കളി. തിരുവനന്തപുരം കുടപ്പനകുന്ന് മൃഗസംരക്ഷണ വകുപ്പ് ഓഫീസിലാണ് വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളിയുണ്ടായത്.
ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടർ ബിജുവിനെ ഇതേ ഓഫീസിലെ ക്ലർക്ക് കൃഷ്ണകുമാറാണ് മർദ്ദിച്ചത്. തലക്ക് പരിക്കേറ്റ കൃഷ്ണകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിരമിക്കൽ ചടങ്ങിനിടെയുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും തമ്മിൽ സംഘര്‍ഷമുണ്ടായത്.