നോ​ട്ടിം​ഗ്ഹാം: ഇം​ഗ്ല​ണ്ട് ബാ​റ്റ​ർ ജോ ​റൂ​ട്ടി​ന് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ച​രി​ത്ര നേ​ട്ടം. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ 13,000 റ​ണ്‍​സ് തി​ക​യ്ക്കു​ന്ന താ​ര​മെ​ന്ന നാ​ഴി​ക​ക്ക​ല്ലാ​ണ് റൂ​ട്ട് പി​ന്നി​ട്ട​ത്. 153 ടെ​സ്റ്റു​ക​ളി​ല്‍ നി​ന്നാ​ണ് റൂ​ട്ട് റെ​ക്കോ​ര്‍​ഡി​ലേ​ക്ക് എ​ത്തി​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ജാ​ക്ക് കാ​ലി​സി​നെ​യാ​ണ് താ​രം മ​റി​ക​ട​ന്ന​ത്. 159 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി​രു​ന്നു കാ​ലി​സ് സ​മാ​ന നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

ഫോ​ര്‍​മാ​റ്റി​ല്‍ 13,000 റ​ണ്‍​സ് പി​ന്നി​ടു​ന്ന ആ​ദ്യ ഇം​ഗ്ല​ണ്ട് താ​രം കൂ​ടി​യാ​ണ് റൂ​ട്ട്. രാ​ഹു​ല്‍ ദ്രാ​വി​ഡ് (160 മ​ത്സ​രം), റി​ക്കി പോ​ണ്ടിം​ഗ് (162), സ​ച്ചി​ൻ തെ​ൻ​ഡു​ല്‍​ക്ക​ര്‍ (163) എ​ന്നീ ഇ​തി​ഹാ​സ​ങ്ങ​ളേ​യും പി​ന്നി​ലാ​ക്കി​യാ​ണ് റൂ​ട്ടി​ന്‍റെ കു​തി​പ്പ്.

സിം​ബാ​ബ്‌​വെ​ക്കെ​തി​രാ​യ നാ​ല് ദി​ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​ലാ​ണ് റൂ​ട്ട് റെ​ക്കോ​ര്‍​ഡി​ലേ​ക്ക് എ​ത്തി​യ​ത്. മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി 28 റ​ണ്‍​സാ​യി​രു​ന്നു നേ​ട്ട​ത്തി​ലേ​ക്ക് എ​ത്താ​ൻ റൂ​ട്ടി​ന് ആ​വ​ശ്യ​മാ​യി​രു​ന്ന​ത്. 80-ാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ല്‍ റൂ​ട്ട് ച​രി​ത്രം കു​റി​ച്ചു. പ​ക്ഷേ അ​ധി​കം വൈ​കാ​തെ താ​രം പു​റ​ത്താ​യി. 44 പ​ന്തി​ല്‍ 34 റ​ണ്‍​സെ​ടു​ത്താ​ണ് റൂ​ട്ട് മ​ട​ങ്ങി​യ​ത്.