ഇൻഡിഗോ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; യാത്രക്കാർ സുരക്ഷിതർ
Wednesday, May 21, 2025 10:17 PM IST
ന്യൂഡൽഹി: ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പോയ ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാരെ സുരക്ഷിതമായി ശ്രീനഗറിലിറക്കി.
ശ്രീനഗറിലേക്ക് വരുകയായിരുന്ന ഇന്‍ഡിഗോ 6E2142 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പെട്ടന്നുള്ള മഴയും ശക്തമായ ആലിപ്പഴവര്ഷവുമാണ് വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് അധികൃതര്‍ പറഞ്ഞു.
വിമാനത്തിൽ ആവശ്യമായ പരിശോധനയും അറ്റകുറ്റപ്പണികളും നടത്തുമെന്നും ഇന്‍ഡിഗോ അറിയിച്ചു. വിമാനം ആകാശച്ചുഴിയിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. വിമാനം വലിയ രീതിയിൽ ആടിയുലയുന്നത് ദൃശ്യങ്ങളിൽ കാണാം.