കത്തിക്കയറി സൂര്യകുമാർ; ഡല്‍ഹിക്ക് 181 റണ്‍സ് വിജയലക്ഷ്യം
Wednesday, May 21, 2025 10:04 PM IST
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 181 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുത്തു.
അവസാന ഓവറുകളില്‍ സൂര്യകുമാർ യാദവ് -നമാന്‍ ധിര്‍ സഖ്യം നടത്തിയ വെടിക്കെട്ടാണ് മുംബൈയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. അര്‍ധസെഞ്ചുറി നേടിയ (73) സൂര്യകുമാര്‍ യാദവാണ് ടോപ് സ്കോറര്‍. 43 പന്തില്‍ നാല് സിക്സും ഏഴ് ബൗണ്ടറിയുമാണ് സൂര്യയുടെ ബാറ്റില്‍ നിന്ന് പിറന്നത്.
നമാന്‍ എട്ടു പന്തുകളില്‍ 24 റണ്‍സുമായി പുറത്താവാതെ നിന്നു. ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.