സ്വർണക്കുതിപ്പ്; പവന് വൻ വർധന
Wednesday, May 21, 2025 11:15 AM IST
കൊച്ചി: സ്വർണവില വീണ്ടും കുതിച്ച് ഉയർന്നു. ഇന്ന് പവന് 1760 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 71,440 രൂപയായി. ഗ്രാമിന് 220 രൂപയാണ് വർധിച്ചിരിക്കുന്നത്. ഗ്രാമിന് നിലവിൽ 8930 രൂപയാണ്.
ലോക വിപണിയിലും സ്വർണവില ഉയരുകയാണ്. ഒരാഴ്ചക്കിടയിലെ ഉയർന്ന നിരക്കിലേക്ക് ലോകവിപണിയിൽ സ്വർണവിലയെത്തി.
സ്പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഉയർന്ന് ഔൺസിന് 3,293.98 ആയി ഉയർന്നു. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. 0.3 ശതമാനമാണ് ഉയർന്നത്. 3,295.80 ഡോളറായാണ് വില ഉയർന്നത്.