വളാഞ്ചേരിയിൽ മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റു മരിച്ചു
Wednesday, May 21, 2025 7:58 AM IST
മലപ്പുറം: വളാഞ്ചേരിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ. വളാഞ്ചേരി കൊടുമുടി സ്വദേശി മണികണ്ഠൻ (49) ആണ് മരിച്ചത്.
മീൻ പിടിക്കാൻ പോയ മണികണ്ഠനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റതെന്നാണ് നിഗമനം.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.