ചെന്നൈയ്ക്ക് വീണ്ടും നിരാശ; രാജസ്ഥാന് തകർപ്പൻ ജയം
Tuesday, May 20, 2025 11:07 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. ഡൽഹിയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് രാജസ്ഥാൻ വിജയിച്ചത്.
ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം 17 പന്ത് ബാക്കി രാജസ്ഥാൻ മറികടന്നു. വൈഭവ് സൂര്യവൻഷിയും സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ധ്രുവ് ജൂറലും രാജസ്ഥാന് വേണ്ടി മികച്ച രീതിയിൽ ബാറ്റ് വീശി. 57 റൺസെടുത്ത വൈഭവ് സൂര്യവൻഷിയാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.
സഞ്ജു 41 റൺസും ജയ്സ്വാൾ 36 റൺസും ധ്രുവ് ജൂറൽ 31 റൺസും എടുത്തു. ചെന്നൈയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ഖലീൽ അഹ്മദും നൂർ അഹ്മദും ഓരോ വീതം എടുത്തു.
ചെന്നൈയെ വീഴ്ത്തിയതോടെ വിജയത്തോടെ ഈ സീസണിലെ മത്സരങ്ങൾ അവസാനിപ്പിക്കാനും രാജസ്ഥാൻ ആയി. 14 മത്സരങ്ങളിൽ നിന്ന് എട്ട് പോയന്റുള്ള രാജസ്ഥാൻ ഒൻപതാം സ്ഥാനത്ത് ഉള്ളത്.