കോ​ഴി​ക്കോ​ട്: പേ​രൂ​ര്‍​ക്ക​ട​യി​ല്‍ ദ​ളി​ത് യു​വ​തി ബി​ന്ദു​വി​നെ പോ​ലീ​സ് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ങ്ങ​നെ സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

"മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ വ​ന്ന​പ്പോ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പ​രി​ശോ​ധ​യ്ക്കു​ള്ള താ​മ​സം മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ളു.'-​പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച്‌ പോ​ലീ​സ്‌ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ബി​ന്ദു​വി​നെ 20 മ​ണി​ക്കൂ​റോ​ളം പോ​ലീ​സ്‌ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് പേ​രൂ​ർ​ക്ക​ട പോ​ലീ​സ്‌ ചോ​ദ്യം​ചെ​യ്യാ​നാ​യി വി​ളി​പ്പി​ച്ച ബി​ന്ദു​വി​നെ വി​ട്ട​യ​ച്ച​ത് ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12നാ​ണ്.

യു​വ​തി ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ൽ​നി​ന്നു മാ​ല മോ​ഷ​ണം​പോ​യെ​ന്ന പ​രാ​തി​യി​ലാ​ണ്‌ ബി​ന്ദു​വി​നെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ​ത്‌. പോ​ലീ​സി​നോ​ടു നി​ര​പ​രാ​ധി​യാ​ണെ​ന്നു ക​ര​ഞ്ഞു​പ​റ​ഞ്ഞി​ട്ടും വി​ട്ട​യ​ച്ചി​ല്ല.

രാ​ത്രി വൈ​കി പ​ന​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് മാ​ല​യ്ക്കാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന​യും ന​ട​ത്തി. തി​രി​ച്ച് വീ​ണ്ടും പേ​രൂ​ർ​ക്ക​ട സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. കു​ടി​ക്കാ​ൻ വെ​ള്ളം​പോ​ലും ന​ൽ​കി​യി​ല്ലെ​ന്നും യു​വ​തി ആ​രോ​പി​ച്ചി​രു​ന്നു.