വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ഒന്പത് വർഷങ്ങളാണ് കടന്നുപോയത്: മുഖ്യമന്ത്രി
Tuesday, May 20, 2025 5:13 PM IST
കോഴിക്കോട്: വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ഒന്പത് വർഷങ്ങളാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള നയമാണ് ഇടത് സർക്കാർ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പ്രവർത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു.
ലോകഭൂപടത്തെ അടയാളപ്പെടുത്തിയ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതാ വികസനവും ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയും യാഥാർത്ഥ്യമാക്കിയെന്നും പിണറായി വിജയൻ പറഞ്ഞു.
60 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷ പെൻഷൻ കൃത്യമായി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് വർഷം കൊണ്ട് കേരളത്തിൽ 7000 കോടിയുടെ സൗജന്യ ചികിത്സ നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത ഇടപെടലുകൾ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.