കലഞ്ഞൂരിലെ ആസിഡ് ആക്രമണം; പ്രതി അറസ്റ്റിൽ
Tuesday, May 20, 2025 5:00 PM IST
പത്തനംതിട്ട: കലഞ്ഞൂരിലെ ആസിഡ് ആക്രമണത്തിൽ പ്രതി അറസ്റ്റിൽ. കൊടുമൺ ഐക്കാട് സ്വദേശി ലിതിൻലാൽ ആണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയാണ് കലഞ്ഞൂർ സ്വദേശി അനൂപ് കുമാറിനെ നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ലിതിൻ ലാലിന്റെ ഭാര്യയുമായി അനൂപിന് അടുത്ത സൗഹൃദം ഉണ്ടെന്ന സംശയത്തിലാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു.
ആക്രമണത്തിന് ലിതിൻലാൽ മറ്റൊരാളെ ഉപയോഗിച്ചു എന്നും പോലീസ് സംശയിക്കുന്നുണ്ട്. കൂട്ടുപ്രതിക്കായി കൂടൽ പോലീസ് അന്വേഷണം നടത്തും.