കോ​ഴി​ക്കോ​ട്: വെ​ള്ള​യി​ൽ ഹാ​ർ​ബ​റി​ൽ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ഗാ​ന്ധി ന​ഗ​ർ റോ​ഡ് സ്വ​ദേ​ശി ഹം​സ​യാ​ണ് മ​രി​ച്ച​ത്.

ര​ണ്ട് പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. തോ​പ്പ സ്വ​ദേ​ശി ഷ​മീ​റി​നെ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി.

കു​ഞ്ഞാ​ലി​മ​ര​ക്കാ​ർ എ​ന്ന വ​ള്ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​രി​ച്ച ഹം​സ​യു​ടെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.