വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നു വാദംകേൾക്കും
Tuesday, May 20, 2025 11:27 AM IST
ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സൂപ്രീംകോടതി ഇന്ന് പ്രാഥമിക വാദം കേള്‍ക്കും. 2025ലെ നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ മാത്രമായിരിക്കും വാദം.
ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്, ജസ്റ്റീസ് അഗസ്റ്റിന് ജോര്‍ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേൾക്കുക. അഞ്ച് ഹര്‍ജികളിലും വാദം പൂര്‍ത്തിയായാല്‍ നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ സുപ്രീംകോടതി തീരുമാനമെടുത്തേക്കും.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരാകും. നേരത്തേ വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി തല്‍സ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവ് നൽകിയിരുന്നു.