ബൈഡന്റെ കാൻസർ രോഗം നേരത്തെ അറിയിക്കാമായിരുന്നു: സംശയം പ്രകടിപ്പിച്ച് ട്രംപ്
Tuesday, May 20, 2025 11:21 AM IST
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കാൻസർ രോഗബാധ വൈകി പുറത്തുവന്നതിൽ സംശയം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബൈഡന്റെ കാൻസർ ബാധ വിഷമിപ്പിക്കുന്നതാണെന്നും എന്നാൽ ഒന്പതാം ഘട്ടത്തിലേക്ക് എത്തുന്നതിന് മുൻപ് രോഗത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ബൈഡൻ അധികാരത്തിലുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചികിത്സാ ചുമതലയിലുണ്ടായിരുന്ന ഡോക്ടർമാരെക്കുറിച്ച് സംശയമുണ്ടെന്നും ആരോ വസ്തുതകൾ മറച്ചുവയ്ക്കുന്നതായും ട്രംപ് പ്രതികരിച്ചു.
ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസറെന്നു ഞായറാഴ്ചയാണ് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചത്. ഗ്ലീസൺ സ്കോറിൽ പത്തിൽ 9 ആണ് ബെഡന്റെ രോഗാവസ്ഥ. കാൻസർ കോശങ്ങൾ അതിവേഗം വ്യാപിക്കുകയാണെന്നും രോഗം വളരെ രൂക്ഷമായ നിലയിലാണെന്നുമാണു റിപ്പോർട്ടുകൾ. അതേസമയം, ഏറ്റവും തകർന്ന അവസ്ഥയിലും തങ്ങൾ ശക്തരായി ഇരിക്കുകയാണെന്നു ജോ ബൈഡനും പത്നി ജിൽ ബൈഡനും പ്രതികരിച്ചു.