അ​മൃ​ത്സ​ർ: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ അ​തി​ര്‍​ത്തി​യാ​യ വാ​ഗ-​അ​ട്ടാ​രി​യി​ല്‍ ഇ​ന്നു​മു​ത​ല്‍ ബീ​റ്റിം​ഗ് റി​ട്രീ​റ്റ് പു​ന​രാ​രം​ഭി​ക്കും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​നി​ക​ര്‍ ഗേ​റ്റു​ക​ള്‍ തു​റ​ക്കു​ക​യോ പ​ര​സ്പ​രം ഹ​സ്ത​ദാ​നം ചെ​യ്യു​ക​യോ ചെ​യ്യി​ല്ല.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ച​ട​ങ്ങ് കാ​ണാ​നാ​യി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ അ​തി​ര്‍​ത്തി​യി​ല്‍ പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബീ​റ്റിം​ഗ് റി​ട്രീ​റ്റ് ച​ട​ങ്ങു​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ച​ട​ങ്ങു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഇ​ന്ത്യ പാ​കി​സ്താ​ന്‍ അ​തി​ര്‍​ത്തി​യാ​യ വാ​ഗ-​അ​ട്ടാ​രി​യി​ല്‍ എ​ല്ലാ ദി​വ​സ​വും ന​ട​ക്കു​ന്ന ച​ട​ങ്ങാ​ണ് ബീ​റ്റിം​ഗ് റി​ട്രീ​റ്റ്. സൂ​ര്യാ​സ്ത​മ​യ​ത്തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​നി​ക​ര്‍ മാ​ര്‍​ച്ച് ചെ​യ്‌​തെ​ത്തി പ​താ​ക താ​ഴ്ത്തു​ന്ന ച​ട​ങ്ങാ​ണി​ത്.