എൻസിപി നേതാവ് ഛഗൻ ഭുഗ്ബൽ മഹാരാഷ്ട്ര മന്ത്രിസഭയിലേയ്ക്ക്; ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും
Tuesday, May 20, 2025 4:37 AM IST
മുംബൈ: എൻസിപിയുടെ മുതിർന്ന നേതാവ് ഛഗൻ ഭുഗ്ബൽ മന്ത്രിസഭയിലേയ്ക്ക് എന്ന് സൂചന. ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്.
"തന്നെ മന്ത്രിയായി ഉൾപ്പെടുത്തുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന വിവരം. ചൊവ്വാഴ്ച രാവിലെ പത്തിന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് തന്നെ അറിയിച്ചിരിക്കുന്നത്.'- ഛഗൻ ഭുഗ്ബൽ പറഞ്ഞു.
എന്നാൽ ഛഗൻ ഭുജ്ബൽ സത്യപ്രതിജ്ഞ ചെയ്യുന്ന കാര്യം സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ ഈക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
രാജിവച്ച എൻസിപി നേതാവ് ധനജ്ഞയ് മുണ്ഡയ്ക്ക് പകരമാണ് ഛഗനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതാണ് സൂചന.