സണ്‍റൈസേഴ്സിന് ജയം; ലക്നോ പ്ലേ ഓഫ് കാണാതെ പുറത്ത്
Monday, May 19, 2025 11:58 PM IST
ലക്നോ: നിർണായക മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റ് ലക്നോ ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്ത്. ലക്നോ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദ് 18.2 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
അഭിഷേക് ശര്‍മ്മ (59), ഇഷാന് കിഷന് (35), ഹെയിൻറിച്ച് ക്ലാസന് (47), കമിന്‍ഡു മെന്‍ഡിസ് (32) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഹൈദരാബാദിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ആറു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയെങ്കിലും സണ്‍റൈസേഴ്സും പ്ലേ ഓഫ് കാണാതെ പുറത്തായി.
ലക്നോവിന് വേണ്ടി ദിഗ്വേഷ് രത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നോവിനായി മിച്ചല്‍ മാര്‍ഷ് (39 പന്തില്‍ 65), എയ്ഡന്‍ മാര്‍ക്രം (38 പന്തില്‍ 61) എന്നിവർ അർധ സെഞ്ചുറി നേടി.