പാതിവില തട്ടിപ്പ് കേസ്; ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന് നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
Monday, May 19, 2025 6:03 PM IST
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ നിന്ന് റിട്ട. ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന് നായരെ ഒഴിവാക്കിയതിനെതിരെ സുപ്രീം കോടതിയിൽ അപ്പീല്‍. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് സി.എൻ.രാമചന്ദ്രനെ കേസിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്.
എന്‍ജിഒ സംഘടനയായ ജ്വാലയാണ് അപ്പീല്‍ നല്‍കിയത്. നടപടിക്രമങ്ങൾ പാലിക്കാതെയും ശരിയായ അന്വേഷണം നടത്താതെയുമാണ് ജസ്റ്റീസ് രാമചന്ദ്രൻ നായരുടെ പേര് കേസിൽ നിന്ന് നീക്കിയതെന്നാണ് ഹർജിക്കാരുടെ ആരോപണം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എഴുതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പേര് നീക്കം ചെയ്തത്.
എന്നാൽ ഇക്കാര്യത്തത്തിൽ അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഹൈക്കോടതി തേടിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകനായ സുവിദത്ത് സുന്ദരമാണ് ഹർജി സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്.