ദളിത് യുവതിക്കെതിരായ ക്രൂരത പോലീസ് ഭരണത്തിന്റെ നേർസാക്ഷ്യം: വി.ഡി. സതീശൻ
Monday, May 19, 2025 1:56 PM IST
തിരുവനന്തപുരം: പോലീസ് ക്രൂരതയ്ക്കെതിരെ പരാതി നൽകാനെത്തിയപ്പോൾ അവഗണന നേരിട്ടെന്ന ദളിത് യുവതിയുടെ ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പോലീസ് സ്റ്റേഷനിൽ പരാതി പറയുന്നവരെ അപമാനിക്കുകയാണെന്നും പോലീസ് ഭരണത്തിന്റെ നേർസാക്ഷ്യമാണ് ദളിത് യുവതിക്കുണ്ടായ സംഭവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ദളിത് യുവതിക്ക് പോലും ഇവിടെ നീതി ലഭിക്കുന്നില്ല. പോലീസ് സ്റ്റേഷനിൽ ചെല്ലുന്നവർക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാൻ കൊടുക്കുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.